IdukkiKeralaLatest

കഞ്ചാവുമായി പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയില്‍

“Manju”

ശ്രീജ.എസ്

കുമളി: തമിഴ്നാട് കമ്പത്ത് നിന്നും മുക്കാല്‍ കിലോ കഞ്ചാവുമായി വന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ പിടികൂടി. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് കുമളി എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയിലാവുകയുണ്ടായത്. കമ്പത്ത് നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് ആലപ്പുഴയില്‍ ചില്ലറ വില്‍പ്പന നടത്താന്‍ കൊണ്ടുപോകവേയാണ് എക്‌സൈസ് പിടിയില്‍ പെടുന്നത്.

കഞ്ചാവ് നല്‍കിയ ആളെ കുറിച്ചുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഇ.ഷൈബു , പ്രിവന്റീവ് ഓഫീസര്‍മാരായ രവി വി., രാജ് കുമാര്‍ ബി. ശ്രീകുമാര്‍, സേവ്യര്‍ പി ഡി ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബൈജു ബി. അനീഷ് റ്റി.എ, രഞ്ജിത്ത് കവി ദാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Related Articles

Back to top button