IndiaLatest

ചുങ്കം ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള വിദേശ നിര്‍മിത മരുന്നിന്‍റെ ഇറക്കുമതി ചുങ്കം ഒഴിവാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി ഇ. ടി.മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു.ജീവന്‍ തന്നെ അപകടപെട്ടുമാകുമായിരുന്ന ഈ മരുന്നിന്‍റെ അഭാവം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കുട്ടിയുടെ കുടുംബത്തിന്‍റെയും സഹായ കമ്മിറ്റിയുടെയും അഭ്യര്‍ഥന മാനിച്ചു കൊണ്ട് എം.പി ധനകാര്യ മന്ത്രാലയവുമായി ഇടപെടല്‍ നടത്തിയിരുന്നു. മൂന്നു മാസത്തിനുള്ളില്‍ തന്നെ ഈ ചികിത്സ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും അതില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം എടുത്ത ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെ എം. പി അഭിനന്ദിച്ചു.

Related Articles

Back to top button