IndiaLatest

തപാൽ വകുപ്പ് വിറ്റഴിച്ചത് ഒരു കോടിയിലധികം ദേശീയ പതാകകൾ

“Manju”

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ പദ്ധതി നെഞ്ചോടു ചേര്‍ത്ത് ഭാരതത്തിലെ ജനങ്ങള്‍. വന്‍തോതിലാണ് തപാല്‍ ഓഫീസുകള്‍ വഴി ജനങ്ങള്‍ പതാക വാങ്ങുന്നത്. വെറും പത്തു ദിവസത്തിനുള്ളില്‍ ഒരു കോടിയിലധികം ദേശീയ പതാകകള്‍ രാജ്യത്തെ ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി വിറ്റഴിച്ചതായാണ് കണക്ക്. ഒരു പതാകയ്ക്ക് 25 രൂപ വെച്ചാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഓണ്‍ലൈന്‍ വഴി വാങ്ങുകയാണെങ്കില്‍ പതാക വീട്ടില്‍ എത്തിച്ചു തരാനുള്ള സൗകര്യവും തപാല്‍വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി മാത്രം ഒന്നേമുക്കാല്‍ ലക്ഷം പതാകകള്‍ വിറ്റു പോയിട്ടുണ്ടെന്ന് തപാല്‍വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തുള്ള 4.2 ലക്ഷം തപാല്‍ കാര്യാലയങ്ങളിലെ ജീവനക്കാര്‍ ഫലപ്രദമായി പ്രചരിപ്പിച്ചാല്‍ ഹര്‍ ഘര്‍ തിരംഗ ക്യാംപെയിന്‍ ഇനിയും ജനങ്ങളിലേക്കിറങ്ങിച്ചെല്ലുമെന്നും തപാല്‍ അധികാരികള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button