Latest

യാത്രാ വിലക്ക് ഭാഗികമായി നീക്കി

“Manju”

ഇന്ത്യയില്‍ നിന്ന് യു എ ഇ റെസിഡന്റ്സ് വിസയുള്ളവര്‍ക്ക് ആഗസ്റ്റ് 5 മുതല്‍ യുഎഇയില്‍ പ്രവേശനം അനുവദിക്കും. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് പതിനാലു ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി.ഇതിനായി ആഗസ്റ്റ് അഞ്ച് മുതല്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. ഐ.സി.എ അനുമതി ലഭിക്കുന്നവര്‍ക്കായിരിക്കും യാത്ര ചെയ്യാന്‍ കഴിയുകയെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച പൂര്‍ത്തീകരിച്ചിരിക്കണം. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളിലെ വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്കാണ് യു.എ.ഇയില്‍ മടങ്ങിയെത്താന്‍ അവസരമൊരുങ്ങുന്നത്.

Related Articles

Back to top button