InternationalLatest

ബോക്‌സിങ്ങില്‍ ലവ്‌ലിനയ്‌ക്ക് വെങ്കലം

“Manju”

ടോക്കിയോ: ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച്‌ ലവ്‌ലീന ബോര്‍ഗോഹെയിന്‍. ബോക്‌സിംഗിലെ സെമിയില്‍ തുര്‍ക്കി താരത്തോട് തോറ്റതോടെയാണ് വെങ്കലം ഉറപ്പിച്ചത്. ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോടാണ് ആദ്യമായി ഒളിംപിക്സിലിറങ്ങുന്ന ലവ്‌ലീന പൊരുതിയത്. 5-0നാണ് തുര്‍ക്കി താരം വ്യക്തമായ മേധാവിത്വത്തോടെ ഫൈനലില്‍ കടന്നത്.

ടോകിയോ ഒളിംപിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനു നേടിയ വെള്ളിയും ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന്റെ വെങ്കലവുമാണ് ഇന്ത്യ നേരത്തെ നേടിയത്. ബോക്‌സിങ്ങില്‍ ഇന്ത്യ നേടുന്ന മൂന്നാം ഒളിംപിക് മെഡല്‍ കൂടിയാണ് ലവ്‌ലിനയുടെ വെങ്കലം. 2008ല്‍ വിജേന്ദര്‍ സിംഗും 2012ല്‍ മേരി കോമും നേടിയ വെങ്കല മെഡലുകളാണ് നേരത്തെ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങള്‍.

Related Articles

Back to top button