Latest

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സ്ഥാപന ദിനം ഇന്ന്

“Manju”

ന്യൂഡൽഹി : ഇന്ത്യൻ സൈനിക വിഭാഗത്തിലെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ സ്ഥാപന ദിനം ഇന്ന്. ഹിമാലയൻ മലനിരകളിൽ ചൈനയുടെ അതിർത്തി പൂർണ്ണമായും നിരന്തരം ജാഗ്രതയോടെ സംരക്ഷിക്കേണ്ട ചുമതലയാണ് ഐടിബിപിയ്‌ക്കുള്ളത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷയ്‌ക്ക് പേരുകേട്ട സൈനിക വിഭാഗമായ ഐടിബിപി ഇന്ന് എല്ലാ സൈനിക കേന്ദ്രങ്ങളിലും സ്ഥാപന ദിന പരിപാടികൾ നടത്തി. ദീപാവലി ദിനം കൂടി ഒരുമിച്ച് വന്നതിനാൽ ബലിദാനി സൈനികരേയും അവരുടെ കുടുംബാംഗങ്ങളേയും സ്മരിച്ചുകൊണ്ടാണ് എല്ലാ ഐടിബിപി കേന്ദ്രങ്ങളും ആഘോഷം ആരംഭിച്ചിരിക്കുന്നത്. വിവിധ കേന്ദ്ര ങ്ങളിൽ അതാത് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ സൈനിക പതാക ഉയർത്തി.

1962 ഒക്ടോബർ 24നാണ് ഐടിബിപി രൂപീകരിച്ചത്. ഇന്തോ-ടിബറ്റൻ അതിർ ത്തിയിലെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപിച്ച സേനാ വിഭാഗം സിയാച്ചിൻ മലനിര കളിലെ കരുത്തുറ്റ സംരക്ഷകരെന്നാണ് അറിയപ്പെടുന്നത്. അമർനാഥ് തീർത്ഥ യാത്രയിലടക്കം തീർത്ഥാടകരെ സംരക്ഷിക്കുന്നത് ഐടിബിപി സേനാ വിഭാഗമാണ്.

സിആർപിഎഫിന്റെ മാതൃകയിലാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ രൂപീകരണവും നടന്നത്. നാല് ബറ്റാലിയനാണ് ആദ്യ ഘട്ടത്തിൽ രൂപീകരിച്ചത്. 1992ൽ ഇന്ത്യൻ പാർലമെന്റ് ഐടിബിപി ആക്ട് പ്രത്യേകം കൂട്ടിച്ചേർക്കുകയും 1994ൽ നിയമമാക്കി അംഗീകരിക്കുകയും ചെയ്തു. 2004ൽ ഒരു അതിർത്തി ഒരു സേന എന്ന നയം പാർലമെന്റ് തീരുമാനിച്ചതോടെ ചൈന ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന എല്ലാ മേഖലയിലും ഐടിബിപിയ്‌ക്ക് സമ്പൂർണ്ണ സുരക്ഷാ ചുമതലയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. 2004ൽ തന്നെ സിക്കി മിലേയും അരുണാചലിലേയും അസം റൈഫിൾസിനെ മാറ്റി ആ മേഖലയടക്കം ഐടിബിപിയെ ഏൽപ്പിച്ചിരിക്കുകയാണ്.

നിലവിൽ 56 ബറ്റാലിയനുകളായി ഐടിബിപി വളർന്നിരിക്കുന്നു. ഇതിൽ നാലെണ്ണം അതിസങ്കീർണ്ണ യുദ്ധസാഹചര്യങ്ങൾ നേരിടാൻ കരുത്തുള്ള ബറ്റാലിയ നാണ്. 17 പരിശീലന കേന്ദ്രങ്ങളും 7 ആയുധ സജ്ജീകരണ കേന്ദ്രങ്ങളും ഐടിബി പിയ്‌ക്ക് സ്വന്തമായുണ്ട്. നിലവിൽ 88,500 സൈനികരാണ് ഐടിബിപി ബറ്റാലി യനിൽ ഉള്ളത്.

Related Articles

Back to top button