KeralaLatestThiruvananthapuram

ഇന്ന് സ്വര്‍ണവിലയില്‍ കുറവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം ഇത് മൂന്നാം തവണയാണ് വില കുറയുന്നത്. ഓഗസ്റ്റ് ഒന്നിന് 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായിരുന്നു. രണ്ടാം തിയതി വിലയില്‍ മാറ്റമുണ്ടായില്ല. മൂന്നിന് പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി. ഇന്നലെ ഇതേ നിരക്കില്‍ തുടര്‍ന്നശേഷമാണ് ഇന്ന് വില കുറഞ്ഞത്.

Related Articles

Back to top button