India

ജമ്മു കശ്മീരിൽ സ്‌ഫോടനം

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ മസ്ജിദിന് സമീപം സ്‌ഫോടനം. ശ്രീനഗറിലെ നൗഹാട്ടയിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരർക്ക് നേരെ വെടിയുതിർത്തു. സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തകളാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുക്കയാണ്.

Related Articles

Back to top button