IndiaLatest

ഇ- സഞ്ജീവനി വഴി നടത്തിയത് 3 കോടി ടെലി കണ്‍സള്‍ട്ടേഷനുകള്‍

“Manju”

ന്യൂ ഡല്‍ഹി : ഇ-ആരോഗ്യ യാത്രയില്‍ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ’ ഇ സഞ്ജീവനി ‘ടെലിമെഡിസിന്‍ സേവനം 3 കോടി ടെലി കണ്‍സള്‍ട്ടേഷനുകള്‍ കടന്നു. കൂടാതെ, ഒരു ദിവസം 1.7 ലക്ഷം കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി “ഇ സഞ്ജീവനി” ടെലിമെഡിസിന്‍ ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.

കോവിഡ് -19 സമയത്ത് ടെലിമെഡിസിന്‍ സേവനം ഗണ്യമായ സംഭാവന നല്‍കി, ഇത് ആശുപത്രികളിലെ ജോലി ഭാരം കുറയ്ക്കുകയും സേവനത്തിനായി ഡോക്ടര്‍മാരെ ഡിജിറ്റലായി/വിദൂരമായി സമീപിക്കാന്‍ രോഗികളെ സഹായിക്കുകയും ചെയ്തു. ഗ്രാമീണ നഗര അന്തരം നികത്താനും ഇത് സഹായിച്ചു. ലോകത്തെ ഇത്തരത്തിലുള്ള ആദ്യത്തെ ടെലിമെഡിസിന്‍ സംരംഭമായ ഇ സഞ്ജീവനിയ്ക്ക് രണ്ട് വകഭേദങ്ങളുണ്ട്.

1. ഇ സഞ്ജീവനി ആയുഷ്മാന്‍ ഭാരത്-ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ (AB-HWC): നിലവില്‍, ഏകദേശം 50,000 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളില്‍ ഇ സഞ്ജീവനി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നു.
2. ഇ സഞ്ജീവനി ഓ പി ഡി : ആന്‍ഡ്രോയിഡ്, iOS അധിഷ്‌ഠിത സ്‌മാര്‍ട്ട് ഫോണുകളില്‍ ഇത് ഒരു മൊബൈല്‍ ആപ്പായി ലഭ്യമാണ്,. ഈ ആപ്പ് 3 ദശലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡു ചെയ്തിട്ടുണ്ട്.
3 കോടി ഗുണഭോക്താക്കളില്‍ 2,26,72,187 പേര്‍ ഇ സഞ്ജീവനി എബി-എച്ച്‌ഡബ്ല്യുസി പോര്‍ട്ടല്‍ വഴിയും 73,77,779 പേര്‍ ഇ സഞ്ജീവനി ഒപിഡി വഴിയും ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ട്. ദേശീയ ടെലിമെഡിസിന്‍ സേവനത്തിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനായി 1,00,000 -ത്തിലധികം ഡോക്ടര്‍മാര്‍, സ്പെഷ്യലിസ്റ്റുകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
3574 ഇ സഞ്ജീവനി ആയുഷ്മാന്‍ ഭാരത്-ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളും 386286 ഓ പി ഡികളുമായി ആകെ 389860 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളുമായി കേരളം 12-ാം സ്ഥാനത്താണ്.

Related Articles

Back to top button