IndiaInternationalLatest

യെമന്‍ വിമാനത്താവളത്തില്‍ സ്​ഫോടനം; 22 പേര്‍ കൊല്ലപ്പെട്ടു

“Manju”
യെമൻ വിമാനത്താവളത്തിൽ സ് ഫോടനം; 22 പേർ കൊല്ലപ്പെട്ടു | Blasts hit Yemen's  Aden airport as new unity government arrives | Madhyamamഎദന്‍: യെമനിലെ തെക്കന്‍ നഗരമായ എദനിലെ വിമാനത്താവളത്തിലുണ്ടായ സ്​ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത്​ പുതുതായി രൂപീകരിച്ച മന്ത്രിസഭയിലെ അംഗങ്ങള്‍ എത്തിയതിന്​ പിന്നാലെയാണ്​ സ്​ഫോടനം. മ​ന്ത്രിമാര്‍ക്ക്​ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

50ഓളം പേര്‍ക്ക്​ ആക്രമണത്തില്‍ പരിക്കേറ്റുവെന്നാണ്​ റിപ്പോര്‍ട്ട്​. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആദ്യത്തെ ആക്രമണം നടന്ന്​ മണിക്കൂറുകള്‍ക്കകം എദനിലെ മാഷേബ്​ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്​ സമീപവും സ്​ഫോടനമുണ്ടായെന്ന്​ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്​.

സ്​ഫോടനത്തെ യെമന്‍ പ്രധാനമന്ത്രി മായീന്‍ അബ്​ദുല്‍ മാലിക്​ അപലപിച്ചു. ഭീരുക്കളായ തീവ്രവാദികളാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ മാലിക്​ പറഞ്ഞു. രാജ്യത്തെ തിരികെ കൊണ്ടു വരികയാണ്​ സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന്​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button