KeralaLatest

പിരിച്ചുവിട്ട നടപടി സ്വാഗതാര്‍ഹം; വനിത കമ്മീഷന്‍

“Manju”

വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി സ്വാഗതാര്‍ഹമെന്ന് വനിത കമ്മീഷന്‍. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്നു വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍.നടപടി എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അഭിപ്രായപെട്ടു.വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു കിരണ്‍ കുമാര്‍.വിസ്മയയുടെ ആത്മഹത്യയെത്തുടര്‍ന്ന് കിരണിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടി.

Related Articles

Back to top button