India

കൊവിഡ്  മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ ദുരന്തം

“Manju”

ന്യൂഡൽഹി: മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കൊറോണ മഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ നൂറ് വർഷത്തിനിടെ മനുഷ്യൻ നേരിട്ട ഏറ്റവും വലിയ ദുരന്തമാണിത്. കൊറോണ പ്രതിസന്ധി നേരിടുന്നതിൽ ഇന്ത്യ പാവപ്പെട്ടവർക്കാണ് പ്രഥമ മുൻഗണന നൽകുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, റോസ്ഗർ യോജന തുടങ്ങിയ എല്ലാ പദ്ധതികളും പാവപ്പെട്ടവർക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവരുടെ ഭക്ഷണത്തെ കുറിച്ചും തൊഴിലിനെ കുറിച്ചും ആദ്യ ദിവസം തന്നെ സർക്കാർ ചിന്തിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരി കാലത്ത് ഒരുപാട് ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിക്കാനായി. 80 കോടി ഇന്ത്യക്കാർക്കാണ് ഗരീബ് കല്യാൺ അന്ന യോജനയിലൂടെ സൗജന്യ റേഷൻ നൽകാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിലെ ഗരീബ് കല്യാൺ അന്ന യോജന ഗുണഭോക്താക്കളുമായി വെർച്വലായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസിനെതിരെ പോരാടാൻ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതും, മാസ്‌ക് ധരിക്കുന്നതും, കൈകൾ വൃത്തിയാക്കുന്നതും തുടരണം. സ്വയം പ്രതിരോധമാണ് ആദ്യം സ്വീകരിക്കേണ്ടത്. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഈ മേഖലകളിലെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സവ കാലങ്ങളിലടക്കം ഇവരിൽ നിന്നും കരകൗശല വസ്തുക്കൾ വാങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Related Articles

Back to top button