ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 40,025,670 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു.
ബ്രസീലില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,733 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5.30 ലക്ഷം പിന്നിട്ടു. ഒരു കോടി എണ്‍പത്തിയൊമ്പത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്.
ഇന്ത്യയില്‍ 45,892 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചത്തേക്കാള്‍ (43,733) കൂടുതലാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 817 പേര് രോഗം ബാധിച്ചു മരിച്ചു. 44,291 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകള്‍ 3,07,09,557 ആയി. ആകെ കോവിഡ് മരണം 4,05,028 ആയി. നിലവില്‍ ചികിത്സയിലുള്ളവര്‍ 4,60,704. ഇതുവരെ രോഗമുക്തരായവര്‍ 2,98,43,825. നിലവില്‍ ചികിത്സയിലുള്ളവര്‍ 4,60,704. ഇതുവരെ രോഗമുക്തരായവര്‍ 2,98,43,825.