Latest

മനുഷ്യസമാനമായ പല്ലുകളുമായി വിചിത്ര മത്സ്യം

“Manju”

വാഷിംഗ്ടൺ: മനുഷ്യന്റെ പല്ലിന് സമാനമായ പല്ലുകളുമായുള്ള വിചിത്ര മത്സ്യത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. നോർത്ത് കരോലിന സ്വദേശിയായ നതാൻ മാർട്ടിനാണ് മീനിനെ പിടികൂടിയത്. വായയുടെ മുകളിലും താഴെയുമായി നിരനിരയായി പല്ലുകൾ ഇവയ്‌ക്കുണ്ട്. ഷീപ്‌സ്‌ഹെഡ് എന്നറിയപ്പെടുന്ന മത്സ്യമാണിത്. ആടിന്റേതിന് സമാനമായ വായ ഉള്ളതിനാണ് ഈ പേരിൽ അറിയപ്പെടുന്നത്.

നോർത്ത് കരോലിനയിലെ ജലാശയങ്ങളിലെ പാറക്കെട്ടുകൾക്കിടയിലും പാലത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിലും പവിഴപ്പുറ്റുകൾക്കിടയിലുമാണ് ഷീപ്‌സ്‌ഹെഡിനെ കാണപ്പെടുന്നത്. ശരീരത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ വരകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മനുഷ്യരെ പോലെ മിശ്രഭുക്കുക്കളാണ് ഈ മത്സ്യവും. മുൻനിരയിലെ പല്ലുകൾ ഉപയോഗിച്ചാണ് ഇവ പ്രധാനമായും വേട്ടയാടുന്നത്.

വളരെ പ്രയാസമാണ് ഷീപ്‌സ് ഹെഡ് മത്സ്യത്തെ പിടികൂടാനെന്നും എന്നാൽ അസാധ്യ രുചിയാണെന്നും നതാൻ പറഞ്ഞു. 2 കിലോ മുതൽ ആറ് കിലോ വരെ ഭാരം വരുന്ന മത്സ്യങ്ങളാണ് ഇവ. നേരത്തേയും ഷീപ്‌സ് ഹെഡ് മത്സ്യത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മെൽബണിൽ നിന്നുള്ള ചിത്രമാണ് നേരത്തെ പ്രചരിച്ചത്.

Related Articles

Back to top button