KeralaLatest

മോഹന്‍ലാലിന്റെ ജിമ്മിലെ വ്യായാമ വീഡിയോ വൈറലാകുന്നു

“Manju”

തിരുവനന്തപുരം: അറുപതാം വയസിലും കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യുന്ന മോഹന്‍ലാലിന്റെ മറ്റൊരു വീഡിയോയും വൈറലാകുന്നു. കഴിഞ്ഞ ദിവസവമാണ് മോഹന്‍ലാല്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു പുതിയ വീഡിയോ പങ്കുവച്ചത്. ശാരീരികമാനസിക ആരോഗ്യത്തിന് വര്‍ക്ക്‌ഔട്ട് ചെയ്യുന്നത് മുഖ്യമെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് വേണ്ടിയാണോ വര്‍ക്ക്‌ഔട്ട് ചെയ്യുന്നതെന്ന് ആയിരുന്നു കൂടുതല്‍ പേരും കമന്റുകളിലൂടെ ചോദിച്ചിരുന്നത്. ബറോസ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. മാര്‍ച്ച്‌ അവസാനത്തോടെ ബറോസിന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button