InternationalLatest

ഇന്തോനേഷ്യ മാസ്റ്റേഴ്സില്‍ പിവി സിന്ധു സെമിയില്‍

“Manju”

ബാലി: പി വി സിന്ധു ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ലോക ചാമ്പ്യന്‍ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ സീഡ് ചെയ്യപ്പെടാത്ത 30-ാം നമ്പര്‍ താരം നെസ്ലിഹാന്‍ യിഗിത്തിനെ 21-13, 21-10 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

സിന്ധു തുര്‍ക്കി താരത്തിനെതിരായ തന്റെ റെക്കോര്‍ഡ് 4-0 ലേക്ക് ഉയര്‍ത്തി. 36 മിനിറ്റ് നീണ്ട് നിന്ന മത്സരത്തില്‍ സിന്ധു തകര്‍പ്പന്‍ പ്രകടനം ആണ് നടത്തിയത്. നിലവിലെ ലോക ചാമ്പ്യന്‍ ഇനി സെമിയില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെയോ തായ്‌ലന്‍ഡിന്റെ പോണ്‍പാവി ചോച്ചുവോങ്ങിനെയോ നേരിടും.

Related Articles

Back to top button