KeralaLatest

പുരാവസ്തുക്കളും കല്ലറകളും രണ്ട് ഗുഹയും കണ്ടെത്തി

“Manju”

മേപ്പയ്യൂര്‍: കോഴിക്കോട് അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് കാളിയത്ത്മുക്കില്‍ പുരാവസ്തുക്കളും കല്ലറകളും കണ്ടെത്തി. ചെട്ട്യാംകണ്ടി ഷനിലിന്‍റെ ഉമ്മിണിയത്ത് മീത്തല്‍ എന്ന സ്ഥലത്താണ് പുരാവസ്തുക്കള്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ടോടെ വീടിനു വേണ്ടി കല്ലുവെട്ടുമ്പോഴാണ് പ്രാചീനകാലത്തെ ഭരണികളും നന്നങ്ങാടികളും കല്ലറകളും കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് രണ്ട് ഗുഹകളും കണ്ടെത്തിയത്. റവന്യു അധികൃതരും മേപ്പയ്യൂര്‍ പൊലീസും സ്ഥലത്തെത്തി.
പുരാവസ്തു ഗവേണഷ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. കൂടുതല്‍ പരിശോധനക്ക് ശേഷമെ ഇവയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കഴിയൂ.
ഗുഹ കണ്ടെത്തി എന്ന വാര്‍ത്ത പരന്നതോടെ കനത്ത മഴയെ വകവെക്കാതെ നിരവധി പേരാണ് ഇവിടെ എത്തിയത്. പ്രാചീനകാലത്തെ കരവിരുതിന്‍റെ മികവ് ഇവിടെ നിന്ന് ലഭിച്ച മണ്‍പാത്രങ്ങളുടെ ആദ്യ കാഴ്ചയില്‍ തന്നെ അറിയാനാകും.

Related Articles

Back to top button