IndiaLatest

സുനില്‍ ഗവാസ്‌കറിന് ഡോക്ടറേറ്റ്

“Manju”

ബംഗളൂരു : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറിന് ഡോക്ടറേറ്റ് . ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ബെംഗളൂരുവിലെ ശ്രീ സത്യ സര്‍വകലാശാലയില്‍ നിന്നാണ് ഗവാസ്‌കര്‍ ഡോക്ടറേറ്റ് നേടിയത്.

ഇന്ത്യ വളരുന്നതിന്റെ അടയാളങ്ങള്‍ ഇപ്പോള്‍ എല്ലായിടത്തും ദൃശ്യമാണ്. ഭൂതകാലത്തിലെ വിജ്ഞാന അടിത്തറയും ഭാവി പഠനങ്ങളുമായി കൂട്ടിയിണക്കിയാണ് ആ വളര്‍ച്ച സാധ്യമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ വളരുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അത് ഗൗരവമായി എടുക്കില്ലായിരുന്നുവെന്ന് ഭാഗവത് ചടങ്ങില്‍ പറഞ്ഞു.

എങ്കില്‍ പോലും രാജ്യത്തിന്റെ വികസനം എന്ന് പറയുന്നത് പെട്ടന്ന് ആരംഭിച്ച ഒരു കാര്യമല്ല. 1857 മുതല്‍ സ്വാമി വിവേകാനന്ദനും സമാനമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരുന്നു. സൃഷ്ടിയുടെ തുടക്കം എവിടെയാണ് എന്നത് ശാസ്ത്രത്തിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല, എന്നാല്‍ ആത്മീയ മാര്‍ഗങ്ങളിലൂടെ നമുക്ക് പല മേഖലകളിലും മുന്നേറ്റം സാധ്യമാണ്. ശാസ്ത്രവും ആത്മീയതയുമെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്നാല്‍ ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകം ഏതാണ് എന്നുള്ളത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

വൈരുദ്ധ്യങ്ങള്‍ എല്ലായിടത്തുമുണ്ട്. ഭാഷയോ ആരാധനാരീതിയോ ഒക്കെ വ്യത്യസ്തമാണെങ്കില്‍ ആളുകള്‍ക്കിടയില്‍ വൈരുദ്ധ്യം ഉണ്ടാകാം. അതേപോലെ വികസനവും ശാസ്ത്രവും ആത്മീയതുമെല്ലാം തമ്മില്‍ വളരെ അധികം വൈരുദ്ധ്യങ്ങള്‍ ഉണ്ട്. എന്നാല്‍ അത് മുന്നോട്ടുള്ള യാത്രയ്‌ക്ക് തടസ്സമല്ല. കഴിഞ്ഞ ആയിരത്തിലധികം വര്‍ഷങ്ങളായി ലോകം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ മുന്‍ ഐഎസ്‌ആര്‍ഒ മേധാവി കെ കസ്തൂരിരംഗന്‍, ഇന്ത്യന്‍ ഹിന്ദുസ്ഥാനി ഗായകന്‍ എം വെങ്കിടേഷ് കുമാര്‍, അസമിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പൂര്‍ണിമ ദേവി ബര്‍മന്‍, നിരവധി പേര്‍ക്ക് സൗജന്യ ആരോഗ്യപരിചരണം നല്‍കിയതിന് സി ശ്രീനിവാസ് എന്നിവര്‍ക്കും ഭഗവത് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.

Related Articles

Back to top button