India

ഐഎൻഎസ് വിക്രാന്ത് കൊച്ചിയിൽ തിരിച്ചെത്തി

“Manju”

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്തിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി. ഓഗസ്റ്റ് നാലിനാണ് കപ്പലിന്റെ പ്രഥമ പരീക്ഷണയാത്ര അറബിക്കടലിലേക്ക് ആരംഭിച്ചത്. നാവികസേനയും കൊച്ചി ഷിപ്പ് യാർഡും ചേർന്ന് കപ്പലിന്റെ കാര്യശേഷി വിലയിരുത്തുന്നതിന് നേതൃത്വം നൽകി.

ട്രയൽ പൂർത്തിയായതിനാൽ ആയുധങ്ങൾ ഘടിപ്പിച്ചുള്ള പരീക്ഷണമായിരിക്കും അടുത്ത ഘട്ടം. മെയ്‌ക്ക് ഇൻ ഇന്ത്യയിലൂടെ വികസിപ്പിച്ചെടുത്ത ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയാണ്. പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത കപ്പൽ കൂടിയാണ് ഐഎൻഎസ് വിക്രാന്ത്.

കൊച്ചിൻ ഷിപ്പ് യാർഡ് പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഭൂരിഭാഗം നിർമാണവും പൂർത്തീകരിച്ചത്. 262 മീറ്റർ ഉയരവും 62 മീറ്റർ വീതിയുമുള്ള കപ്പലിന് ഒരേസമയം ഹെലികോപ്റ്ററുകളെയും ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ കഴിയും. അടുത്ത വർഷത്തോടെ കപ്പൽ കമ്മീഷൻ ചെയ്യാനാകുമെന്നാണ് നാവികസേനയുടെ പ്രതീക്ഷ.

Related Articles

Back to top button