IndiaLatest

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച്‌ ഹീറോ സൈക്കിള്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയതായി കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍‌പന്നങ്ങള്‍ ബഹിഷ്‍കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വ്യാപാര ബന്ധം കമ്പനി അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 900 കോടി രൂപയുടെ വ്യാപാര ബന്ധം നടക്കാനിരിക്കെയാണ് കമ്പനി ചൈനയുമായുള്ള വ്യാപര ബന്ധത്തില്‍ നിന്ന് പിന്മാറിയത്.

അതേസമയം ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ കമ്പനി ഇപ്പോള്‍ ബദല്‍ വിപണികള്‍ തേടിക്കൊണ്ടിരിക്കുകയാണ് ഹീറോ. ജര്‍മ്മനിയാണ് പട്ടികയില്‍ ഒന്നാമത്. കോണ്ടിനെന്റല്‍ മാര്‍ക്കറ്റിനെ പരിപാലിക്കുന്നതിനായി യൂറോപ്യന്‍ രാജ്യത്ത് ഒരു പ്ലാന്റ് സ്ഥാപിക്കാനും ഹീറോ സൈക്കിള്‍സ് ഒരുങ്ങുന്നുണ്ട്.

ലുധിയാനയിലെ ധനന്‍സു ഗ്രാമത്തില്‍ സൈക്കിള്‍ വാലി പൂര്‍ത്തിയാക്കിയാല്‍ രാജ്യത്തിന് ചൈനയുമായി എളുപ്പത്തില്‍ മത്സരിക്കാനാകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നിര്‍മാണ വിപണിയില്‍ കമ്പനി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹീറോ സൈക്കിള്‍സ് പ്ലാന്റിനു പുറമെ, സൈക്കിള്‍ വാലിയില്‍ അനുബന്ധ, വെണ്ടര്‍ യൂണിറ്റുകളും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button