IndiaLatest

ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത കാ​ലം ​ചെ​യ്തു

“Manju”

ശ്രീജ.എസ്

മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോളസഭാ ഐക്യ പ്രസ്ഥാനങ്ങളില്‍ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത (89) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അന്തിമ കര്‍മ്മങ്ങള്‍ പിന്നീട് നടത്തും.

തിരുവല്ല : മാര്‍ത്തോമ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത (90) അന്തരിച്ചു . മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ തിരുല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1931 ജൂണ്‍ 27-നാണ് ജനനം. 1957-ലാണ് വൈദികനായി സഭാ ശുശ്രൂഷയില്‍ പ്രവേശിച്ചത് . 1975 ഫെബ്രുവരിയില്‍ ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാപ്പൊലീത്തയായി.

അദ്ദേഹം 1999-ല്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി . 2007 മുതല്‍ പതിമൂന്ന് വര്‍ഷം മാര്‍ത്തോമ സഭയെ നയിച്ചു . മാരമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം . മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമിയായിരുന്നു .

Related Articles

Back to top button