IndiaLatest

കാറില്‍ നിന്ന് കാറിലേക്ക് ചാര്‍ജ് ചെയ്യാം

“Manju”

ഇലക്‌ട്രിക് കാറില്‍ നിന്നും മറ്റൊരു വാഹനത്തിലേക്ക് ചാര്‍ജ് ചെയ്യാൻ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ലൂസിഡ് മോട്ടോഴ്സ്. ലൂസിഡ് കാര്‍ ഉടമകള്‍ക്ക് ഇനി ഈ സേവനം ആസ്വദിക്കാനാകും. ഇനി മുതല്‍ ഉടമകള്‍ക്ക് സ്വന്തം കാറില്‍ നിന്നും മറ്റൊരു ഇലക്‌ട്രിക് കാറിലേക്ക് ചാര്‍ജ് ചെയ്യാൻ സാധിക്കും. റേഞ്ച് എക്സേഞ്ച് എന്ന പേരിലാണ് പുതിയ ടെക്നോളജി അവതരിപ്പിച്ചിരിക്കുന്നത്.

വെഹിക്കിള്‍ ടു വെഹിക്കിള്‍ രീതിയില്‍ 9.6kW നിരക്കില്‍ മറ്റ് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാൻ സാധിക്കും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ ദൂരം വരെ ഓടാൻ വേണ്ട ചാര്‍ജ് ഈ രീതിയില്‍ മറ്റു വാഹനങ്ങള്‍ക്കും ലഭ്യമാകുമെന്ന് കമ്ബനി ഉറപ്പു നല്‍കുന്നു. ഇതിന് പ്രത്യേക അഡാപ്റ്റര്‍ കേബിള്‍ മതിയാകും.

മറ്റ് വൈദ്യുത കാറുകളെ അപേക്ഷിച്ച്‌ ലൂസിഡ് കാറുകളുടെ റേഞ്ച് കൂടുതലാണ്. ലൂസിഡ് എയര്‍ ഡ്രീം എഡിഷൻ ഒരു തവണ ചാര്‍ജ് ചെയ്താല്‍ ശരാശരി 665 കിലോമീറ്റര്‍ വരെ ഓടുമെന്ന് കമ്പനി പറയുന്നു. ആഡംബര വൈദ്യുത കാറുകളില്‍ മൈല്‍/kWh അനുപാതം വളരെ മികച്ചതാണ്.

Related Articles

Back to top button