ശ്രീജ.എസ്
വൈപ്പിന്‍: പ്രണയ അഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ വീടുകയറി മര്‍ദിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ വളപ്പ് തൈപ്പറമ്പില്‍ ജസ്റ്റിന് ജോസാണ് (22) പോലീസിന്റെ പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച പകല്‍ നായരമ്പലം കൊടുങ്ങാശേരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഫോണ്‍ വിളിച്ചിട്ട് പെണ്‍കുട്ടി എടുക്കാതെ വന്നതിനെ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയും, മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു.