KeralaLatest

മെഡല്‍ അച്ഛന് നല്‍കി പി.ആര്‍ ശ്രീജേഷ്

“Manju”

എറണാകുളം ;ടോക്യോയില്‍ ഇന്ത്യക്കായി പൊരുതി നേടിയ വെങ്കല മെഡല്‍ അച്ഛന്റെ കഴുത്തിലണിഞ്ഞ് ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ പി.ആര്‍ ശ്രീജേഷിനെ സ്വീകരിക്കാന്‍, അച്ഛന്‍ പി.ആര്‍ രവീന്ദ്രനും കുടുംബാംഗങ്ങളും എത്തിയിരുന്നു. വിമാനത്താവളത്തില്‍ വെച്ചുതന്നെ ശ്രീജേഷ് മെഡല്‍ അച്ഛന്റെ കഴുത്തിലണിയുകയായിരുന്നു. ഈ മെഡല്‍ അച്ഛന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു ശ്രീജേഷിന്റെ പ്രതികരണം.

വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ കായിക മന്ത്രി വി.അബ്ദുള്‍ റഹ്മാന്‍ നേരിട്ടെത്തി സ്വീകരിച്ചു. തുടര്‍ന്ന് റോഡ് ഷോയുടെ അകമ്പടിയോടെയാണ് കിഴക്കമ്പലത്തെ വീട്ടിലേക്ക് എത്തിച്ചത്. ടോക്യോ ഒളിംപിക്സിലെ വെങ്കല മെഡല്‍ നേട്ടം മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണെന്നും ശ്രീജേഷ് പ്രതികരിച്ചു. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5 – 4ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ടോക്കിയോയില്‍ വെങ്കല മെഡല്‍ അണിഞ്ഞത്.

Related Articles

Back to top button