KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് ടയര്‍ കടയ്ക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് ടയര്‍ കടയ്ക്ക് തീപിടിച്ചു. വൈകിട്ട് 6.30ന് കടയടച്ച്‌ ഉടമ മടങ്ങിയതിന് ശേഷമാണ് തീപ്പിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ആണ് തീയണച്ചത്. തീപിടുത്തത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായ ഉടന്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഫയര്‍ഫോഴ്സെത്തി വേഗത്തില്‍ തീയണക്കാനായി. സമീപത്തെ പ്ലൈവുഡ് കടയിലേക്കടക്കം തീപടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

Related Articles

Back to top button