IndiaLatest

സിബിഎസ്ഇ മാർക്ക് പരിശോധന: അപേക്ഷ 16 മുതൽ.

“Manju”

CBSE Board 10th Result 2020 Declared: Pass percentage at 91.46%, girls  outperform boys
ന്യൂഡൽഹി : സിബിഎസ്ഇ 10, 12 പരീക്ഷകളുടെ മാർക്ക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ 16ന് ആരംഭിക്കും. 20 വരെ അപേക്ഷ നൽകാം.

ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാനും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുമുള്ള നടപടികൾ മേയ് 30നു ശേഷമാകും നടക്കുക.
അപേക്ഷകൾ ഓൺലൈനിലേ നൽകാനാകൂ. മാർക്ക് പരിശോധിക്കാൻ ഒരു വിഷയത്തിന് 500 രൂപ വീതമാണു നിരക്ക്. മാർക്ക് പരിശോധിക്കാൻ അപേക്ഷ നൽകുന്നവർക്കു മാത്രമേ ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷ നൽകാനാവൂ. പത്താം ക്ലാസിൽ ഒരു വിഷയത്തിന് 500 രൂപയും 12ൽ 700 രൂപയുമാണ് പകർപ്പു ലഭിക്കാനുള്ള നിരക്ക്. ഉത്തരങ്ങൾക്കു ലഭിച്ച മാർക്കിൽ പിഴവുണ്ടെങ്കിൽ പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാം.ഉത്തരക്കടലാസിന്റെ പകർപ്പു നേടിയവർക്കു മാത്രമേ പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാനാകൂ. ഒരു

ചോദ്യത്തിനു 100 രൂപ വീതമാണ് ഇതിനുള്ള ഫീസ്.
അപേക്ഷയ്ക്കൊപ്പം കാരണവും രേഖപ്പെടുത്തണം.

Related Articles

Back to top button