InternationalLatest

വോളിബാള്‍; ബഹ്റൈന് രണ്ടാം സ്ഥാനം

“Manju”

മനാമ: പ്രഥമ വെസ്റ്റ് ഏഷ്യന്‍ ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനക്കാരായ ബഹ്റൈന്‍ ടീം തിരിച്ചെത്തി. സൗദി അറേബ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 3-0 എന്ന സ്കോറിനാണ് ആതിഥേയര്‍ ബഹ്റൈനെ പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍ മികച്ച പോരാട്ടം പുറത്തെടുത്ത സൗദി അഞ്ച് സെറ്റ് മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കി.വിജയം അനിവാര്യമായ മൂന്നാം സെറ്റില്‍ ബഹ്റൈന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരു ഘട്ടത്തില്‍ ബഹ്റൈന്‍ ലക്ഷ്യംനേടുമെന്ന് കരുതിയെങ്കിലും 25-22 എന്ന സ്കോറിന് കീഴടങ്ങുകയായിരുന്നു.ബഹ്റൈനിലെത്തിയ ടീമിനെ വോളിബാള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഫിറാസ് അല്‍ ഹല്‍വാജിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Related Articles

Back to top button