Uncategorized

സര്‍ഗ്ഗകൈരളി വനിതാദിനം ആചരിച്ചു.

“Manju”

കോലിയക്കോട് : സര്‍ഗ്ഗകൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് കാഞ്ഞാംപാറ മാര്‍ച്ച് 8 ന് വനിതാദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു. വൈകുന്നേരം 5.00 മണിക്ക് സര്‍ഗ്ഗകൈരളി നഗറില്‍ നടന്ന ചടങ്ങില്‍ വനിതകളെ ആദരിക്കലും ബോധവത്ക്കരണ ക്ലാസ്സും നടന്നു. സര്‍ഗകൈരളി വനിതാവേദി പ്രസിഡന്റ് ദീപ കെ.ആര്‍. അദ്ധ്യക്ഷതവഹിച്ച യോഗം മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി ഉദ്ഘാടനം ചെയ്തു.


തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നീണ്ട 34 വര്‍ഷമായ കാഞ്ഞാംപാറ അംഗന്‍വാടി ടീച്ചറായി സ്തുത്യര്‍ഹ സേവനം നടത്തിവരുന്ന രാജലക്ഷ്മി ടീച്ചര്‍., നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സാമൂഹീയസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ഗകൈരളി ക്ലബിന്റെ ആസ്ഥാന മന്ദിരത്തിനായി ഭൂമി ദാനം ചെയ്ത വസന്ത മോഹനന്‍ എന്നിവരെ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി ആദരിച്ചു.


പെറ്റല്‍സ് കമ്മ്യൂണിറ്റി വനിത കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൗമാരവും സ്ത്രീശുചിത്വവും എന്ന വിഷയത്തില്‍ കായംകുളം താലൂക്ക് ഹോസ്പിറ്റല്‍ ഇ.എന്‍.റ്റി. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സോഫിയാദാസ് ക്ലാസ്സ് എടുത്തു. സെക്രട്ടറി അഖില ഷിജു സ്വാഗതം ആശംസിച്ചയോഗത്തില്‍ എഴുത്തുകാരിയും അധ്യാപികയുമായ ശ്രീജ പ്രവീണ്‍ ആശംസയര്‍പ്പിച്ചു. വനിതാവേദി രക്ഷാധികാരി രമ്യ അരുണ്‍ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button