IndiaLatest

ഭൂമി പോലെ വാസയോഗ്യമായ 60 ഗ്രഹങ്ങള്‍

“Manju”

ഭൂമി പോലെ ഭൂമി മാത്രമേ ഉള്ളൂ എന്നാണ് യുഗങ്ങളോളം മനുഷ്യര്‍ വിശ്വസിച്ചിരുന്നത്. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ സാങ്കേതികപരമായ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തിക്കൊണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ വരെ എത്തിക്കഴിഞ്ഞു. സാങ്കേതികതയ്‌ക്കൊപ്പം സഞ്ചരിക്കുന്ന ഇന്ത്യയ്‌ക്കും ഇത്തരത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇപ്പോള്‍ പുതിയ കണ്ടെത്തലുമായാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്. ഭൂമി പോലുള്ള 60 ഗ്രഹങ്ങളാണ് ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ട് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

5000 ഗ്രഹങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് 60 ഓളം ഭൂമിയെപ്പോലെ വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, ഗോവയിലെ ബിറ്റ്‌സ് പിലാനിയിലെ ജ്യോതിശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് ഈ നേട്ടം കൈവരിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞരുടെ ഈ നേട്ടം.

സ്ഥിരീകരിച്ച 5000 ത്തില്‍ 60 എണ്ണം വാസയോഗ്യമായ ഗ്രഹങ്ങളാണ്. കൂടാതെ ഏകദേശം 8000 ഗ്രഹങ്ങള്‍ പട്ടികയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുമായി ഇവയുടെ സാമ്യം കണക്കിലെടുത്താണ് പഠനം നടത്തുന്നത്. അനോമലി ഡിറ്റക്ഷന്‍ രീതികളിലൂടെ ആയിരക്കണക്കിന് ഗ്രഹങ്ങളില്‍ വാസയോഗ്യമായ ഒരേയൊരു ഗ്രഹമായ ഭൂമിയെ ഉപയോഗിച്ചാണ് സമാനമായ എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോ എന്ന് തങ്ങള്‍ പഠനം നടത്തിയതെന്ന് ബിറ്റ്സ് പിലാനിയിലെ ഡോ. സ്‌നേഹാന്‍ഷു സാഹ പറഞ്ഞു. റോയല്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ (എംഎന്‍ആര്‍എഎസ്) മാസിക നോട്ടീസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കണ്ടെത്തിയ ധാരാളം എക്സോപ്ലാനറ്റുകള്‍ക്കൊപ്പം, ഗ്രഹങ്ങളുടെ പാരാമീറ്ററുകള്‍, തരങ്ങള്‍, ജനസംഖ്യ, ആത്യന്തികമായി, വാസയോഗ്യമായ സാധ്യതകള്‍ എന്നിവ തരംതിരിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് അപൂര്‍വ്വവും അസാധാരണവുമായ സംഭവങ്ങള്‍ കണ്ടെത്തിയത്. ടെലിസ്‌കോപ്പിലൂടെ മണിക്കൂറുകളാണ് നിരീക്ഷണം നടത്തിയത്. ആയിരക്കണക്കിന് ഗ്രഹങ്ങളെ മാനുവലായി സ്‌കാന്‍ ചെയ്ത് ഭൂമിയോട് സാമ്യമുള്ള ഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഫലപ്രദമായി ഉപയോഗിച്ചുവെന്നും ഗവേഷകര്‍ പറയുന്നു.

Related Articles

Back to top button