IndiaLatest

ബീഹാറില്‍ പ്രളയക്കെടുതി തുടരുന്നു

“Manju”

പട്‌ന: ബീഹാറില്‍ പ്രളയക്കെടുതി തുടരുന്നു. ഗംഗാനദിയിലെ ജലനിരക്ക് വര്‍ദ്ധിച്ച്‌ വെള്ളം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. ഇതേ തുടര്‍ന്ന് ബീഹാറിന്റെ തലസ്ഥാന നഗരിയായ പട്‌നയില്‍ കനത്ത നാശനഷ്ടം സംഭവിച്ചു.

തലസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദിദര്‍ഗഞ്ച് മേഖലയിലാണ് സ്ഥിതി ഗുരുതരം. ചമ്ബാരന്‍, സുപോള്‍, അരാരിയ, മധേപുര, ഷിയോഹര്‍, സഹര്‍സ, കിഷന്‍ഗഞ്ച്, കതിഹാര്‍, പൂര്‍ണിയ, വൈശാലി, ഗോപാല്‍ഗഞ്ച്, സിവാന്‍, ശരണ്‍ എന്നിവിടങ്ങളിലടക്കം 28 ജില്ലകളില്‍ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെളിപ്പെടുത്തല്‍.

ഇതുവരെ ഏകദേശം 35,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായാണ് വിവരം. പ്രളയബാധിത പ്രദേശങ്ങളിലെ ജനജീവിതം ഇതിനോടകം തന്നെ ദുസ്സഹമായിട്ടുണ്ട്. ഇവിടങ്ങളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി വൈദ്യുത തടസ്സം നേരിടുന്നുമുണ്ട്. ജലനിരപ്പ് കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്.

Related Articles

Back to top button