IndiaLatest

36,000 രൂപ പെന്‍ഷന്‍ പദ്ധതിയെ കുറിച്ചറിയാം….

“Manju”

ദിവസം രണ്ട് രൂപ മുടക്കാന്‍ തയ്യാറാണെങ്കില്‍ പ്രതിമാസം 3000 രൂപ (വര്‍ഷം 36000 രൂപ) പെന്‍ഷന്‍ ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുണ്ട്.പ്രധാനമന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന എന്നാണ് പദ്ധതിയുടെ പേര്. 60 വയസ്സ് തികഞ്ഞതിന് ശേഷം കുറഞ്ഞത് 3,000 രൂപ പ്രതിമാസ പെന്‍ഷനാണ് പദ്ധതി ഉറപ്പു നല്‍കുന്നത്. വരിക്കാരന്‍ 60 വയസ്സിന് മുമ്ബ് മരിച്ചാല്‍, പങ്കാളിയ്ക്ക് മാത്രമേ പെന്‍ഷന്‍ തുകയുടെ അമ്ബത് ശതമാനം ലഭിക്കാന്‍ അര്‍ഹതയുള്ളൂ.

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍,മേട്ടോര്‍ വെഹിക്കില്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം.

ഈ പദ്ധതിയില്‍ 18ാം വയസ്സില്‍ ചേരുന്ന ഒരു തൊഴിലാളി പ്രതിമാസം സംഭാവന നല്‍കേണ്ടത് വെറും 55 രൂപ ആയിരിക്കും. പ്രായത്തിനനുസരിച്ച്‌ ഉപഭോക്താക്കളുടെയും സര്‍ക്കാരിന്റെയും സംഭാവന തുക ഉയരും. യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള പൊതു സേവന കേന്ദ്രങ്ങളില്‍ എത്തി പദ്ധതിയില്‍ ചേരാം.

പെന്‍ഷന്‍ അക്കൗണ്ട് തുറക്കാന്‍ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ജന്‍ ധന്‍ അക്കൗണ്ടും ആധാര്‍ കാര്‍ഡും ആവശ്യമാണ്. രാജ്യത്തുടനീളമുള്ള 3 ലക്ഷത്തിലധികം സിഎസ്‌സികളില്‍ ഈ സേവനം ലഭ്യമാണ്. സിഎസ്‌സികളില്‍ പദ്ധതി വിജയകരമായി രജിസ്റ്റര്‍ ശേഷം ഗുണഭോക്താവിന് ഒരു യൂണിക്ക് ഐഡി നമ്ബരും ലഭിക്കും.ഇ.എസ്.ഐ, എംപ്ലോയീസ് പ്രൊവിഡന്‍സ് ഫണ്ട്, ദേശീയ പെന്‍ഷന്‍ പദ്ധതി എന്നിവയില്‍ അംഗമായവര്‍ക്ക് പദ്ധതി ബാധകമല്ല.

Related Articles

Back to top button