IndiaLatest

സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം

“Manju”

ന്യൂഡല്‍ഹി: വനിതകള്‍ക്ക് എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മോദി.
‘സൈനിക സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ കത്തെഴുതിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സൈനിക സ്‌കൂളുകളും രാജ്യത്തെ പെണ്‍മക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.’- അദ്ദേഹം പറഞ്ഞു.
നിലവില്‍ 33 സൈനിക സ്‌കൂളികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സായുധ സേനയില്‍ പ്രവേശിക്കുന്നതിന് ചെറുപ്പം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് സൈനിക സ്‌കൂളുകളുടെ ലക്ഷ്യം.

Related Articles

Back to top button