InternationalLatest

ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് കിറോണ്‍ പൊള്ളാര്‍ഡ്

“Manju”

 

ഒരോവറില്‍ ആറ് സിക്‌സ്; പൊള്ളാര്‍ഡ് പൊളിച്ചു - Kieron Pollard hits 6 sixes  in an over - AajTak

ശ്രീജ.എസ്

ഒരു ഓവറില്‍ ആറ് സിക്‌സ്. വെസ്റ്റ്‌ഇന്‍ഡീസ് ടീമിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ കിറോണ്‍ പൊള്ളാര്‍ഡിനാണ് ഈ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് താരം. ശ്രീലങ്കയുടെ അഖില ധനഞ്ജയുടെ ഓവറിലാണ് തുടര്‍ച്ചയായി ആറ് തവണ പൊള്ളാര്‍ഡ് പന്ത് പറത്തിയത്. വ്യാഴാഴ്ച അന്റിഗ്വയില്‍ നടന്ന ട്വന്റി ട്വന്റി മത്സരത്തിനിടെയാണ് മനോഹരമായ ആറ് സിക്‌സുകള്‍ ചരിത്രത്തിലേക്ക് പെയ്തിറങ്ങിയത്.

ട്വന്റി ട്വന്റി ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ നേടിയിരുന്ന യുവരാജ് സിങിനൊപ്പം പൊള്ളാര്‍ഡും റെക്കോഡ് പട്ടികയില്‍ ഇടംപിടിച്ചു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫിക്കയുടെ മുന്‍ ഓപ്പണര്‍ ഹര്‍ഷല്‍ ഗിബ്‌സ് ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയിട്ടുണ്ട്.

2007ലെ ലോകകപ്പില്‍ നെതര്‍ലന്റിനെതിരായ മത്സരത്തിനിടെയായിരുന്നു അത്. 2007ലെ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ് ആറ് സിക്‌സറുകള്‍ അടിച്ചുകൂട്ടിയിരുന്നു. ബൗളര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡായിരുന്നു യുവിയുടെ ഇര.ഒരു ഓവറില്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി ശ്രീലങ്കയുടെ അഖില ധനഞ്ജയന്‍ ഫോമില്‍ നില്‍ക്കുമ്പോഴാണ് പൊള്ളാര്‍ഡ് സിക്‌സ് മഴ പൊഴിച്ചത്.

 

Related Articles

Back to top button