KeralaLatest

വ്യാജ ഹാന്‍സ് നിര്‍മാണ യൂണീറ്റ് കണ്ടെത്തി

“Manju”

ഷൊര്‍ണൂര്‍: എക്​സൈസ്​-പൊലീസ്​ സംയുക്ത റെയ്​ഡില്‍ ചളവറ പഞ്ചായത്തിലെ കയിലിയാട് ഇടൂര്‍ക്കുന്നില്‍ വ്യാജ ഹാന്‍സ് നിര്‍മാണ യൂണീറ്റ് കണ്ടെത്തി. 1300 കിലോ പുകയില, 450 കിലോ പാക്കറ്റിലാക്കിയ ഹാന്‍സ്​, നിര്‍മാണത്തിനുപയോഗിക്കുന്ന ചുണ്ണാമ്പ്, രുചിക്കും മണത്തിനും ലഹരിക്കും ചേര്‍ക്കുന്ന വിവിധ രാസവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. നിര്‍മാണത്തിനും പാക്കിങ്ങിനുമായി സജ്ജമാക്കിയ രണ്ട് മെഷീനുകള്‍, പാക്കറ്റുകള്‍ എന്നിവയും കണ്ടെടുത്തു. പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോക്ക്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചെര്‍പ്പുളശ്ശേരി എക്സൈസ് റേഞ്ച്​ സംഘവും ഷൊര്‍ണൂര്‍ പൊലീസും ചേര്‍ന്നാണ്​ പരിശോധന നടത്തിയത് .കടമ്പഴിപ്പുറം ആലങ്ങാട് കുണ്ടുപാരത്തൊടി പ്രതീഷ് (37), അസം സ്വദേശികളും തൊഴിലാളികളുമായ ഹബീബ് റഹ്മാന്‍, ഭാര്യ ഷഹ്​നാജ് എന്നിവരെ അറസ്​റ്റ്​ ചെയ്​തു.

Related Articles

Back to top button