IndiaLatest

ദീപാവലിക്ക് വെടികെട്ടുമായി ജയ് ഭീം

“Manju”

ചെന്നൈ: തെന്നിന്ത്യന്‍ തമിഴ് സൂപെര്‍സ്റ്റാര്‍ സൂര്യ നായകനായി അഭിനയിച്ച ജയ് ഭീമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ടി ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകന്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ദീപാവലിയോടനുബന്ധിച്ച്‌ നവംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.സൂര്യയുടെ കരിയറിലെ 39-ാമത്തെ ചിത്രമാണ് ജയ് ഭീം. കോര്‍ട് റൂം ഡ്രാമ ഗണത്തിലാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. വകീല്‍ വേഷമാണ് സൂര്യ ചെയ്യുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Related Articles

Back to top button