IndiaLatest

കാബൂളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

“Manju”

ന്യൂഡല്‍ഹി: കാബൂളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഇന്ന് നടത്താനിരുന്ന സര്‍വീസുകള്‍ റദ്ദാക്കിയത്. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സര്‍വീസുകളും റദ്ദാക്കി. അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ രണ്ട് വിമാനങ്ങളെ സജ്ജമാക്കിയിരുന്നു.

അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ദില്ലിയില്‍ നിന്ന് കാബൂളിലേക്കുള്ള വിമാനം ഉച്ചക്ക് 12മണിയോടെ പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതും.

ദില്ലിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടാനാണ് പുനഃക്രമീകരിച്ചിരുന്നത്. എന്നാല്‍ കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിമാനം റദ്ദാക്കുകയായിരുന്നു.

Related Articles

Back to top button