KannurKeralaLatest

കണ്ണൂരില്‍ കൊവിഡ് രോഗികള്‍ 133 ആയി; കാസര്‍കോട് രോഗ വ്യാപനമേറുന്നതിലും ആശങ്ക

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: കൊവിഡ് 19 ബാധിതരുടെ എണ്ണം 133 ലെത്തിയപ്പോഴും കണ്ണൂരിന് ആശങ്കപ്പെടാന്‍ ഏറെയുണ്ട്. തൊട്ടടുത്ത കാസര്‍കോട് ജില്ലയിലെ രോഗ വ്യാപ്തിയാണ് പ്രധാന പ്രശ്നം. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 101 ആണ്. കോഴിക്കോടാകട്ടെ 78 രോഗികളുമുണ്ട്. വയനാട്ടില്‍ രോഗികളുടെ എണ്ണം 21 ല്‍ ഒതുങ്ങിയതാണ് അല്‍പ്പം ആശ്വാസം പകരുന്നത്. പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെയും ഒഴുക്ക് തുടരുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. അതേസമയം കണ്ണൂര്‍ ജില്ലയില്‍ വൈറസ് ബാധ സംശയിച്ച്‌ 9735 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 197 പേര്‍ ആശുപത്രിയിലും 9538 പേര്‍ വീടുകളിലുമാണ് കഴിയുന്നത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 84 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 33 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9182 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8799 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 8297 എണ്ണം നെഗറ്റീവാണ്. 379 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ എറണാകുളം-1, കോഴിക്കോട്-2, കാസര്‍കോട്-8, ആലപ്പുഴ-1, തൃശൂര്‍-1 , മലപ്പുറം-2 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നും എത്തിയവര്‍. കോഴിക്കോട് ജില്ലയില്‍ രണ്ട് കണ്ണൂര്‍ സ്വദേശികളും ചികിത്സയില്‍ കഴിയുന്നുണ്ട്.

Related Articles

Back to top button