IndiaLatest

വാഹനം പൊളിക്കല്‍ നയം; പിന്തുണയുമായി വണ്ടിക്കമ്പനികള്‍

“Manju”

ഡല്‍ഹി ; കേന്ദ്രം പുതിയതായി പ്രഖ്യാപിച്ച വാഹന പൊളിക്കല്‍ നയത്തിനെ കയ്യടിച്ച്‌ വാഹന ലോകം. പുത്തന്‍ സ്‍ക്രാപ്പേജ് പോളിസി വാഹന വ്യവസായ രം​ഗത്ത് വന്‍ മുന്നേറ്റത്തിന് കാരണമാകുമെന്ന് വ്യവസായ വിദ​ഗ്ധര്‍ വിലയിരുത്തുന്നത്. വന്‍ നിക്ഷേപം, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് പുറമേ ഇലക്‌ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഡിമാന്‍ഡ് വര്‍ധിക്കാനും പുതിയ തീരുമാനം ഇടയാക്കും.

കേന്ദ്രത്തിന്റെ പുതിയ പൊളിക്കല്‍ നയം വിപണിയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച്‌, 15 വര്‍ഷത്തിലധികം പഴക്കമുളള വാണിജ്യ വാഹനങ്ങളും ഇരുപത് വര്‍ഷത്തിലധികം പഴക്കമുളള യാത്രാ വാഹനങ്ങളും ഫിറ്റ്നസ്, എമിഷന്‍ ടെസ്റ്റുകളില്‍ വിജയിച്ചില്ലെങ്കില്‍ അവയുടെ രജിസ്ട്രേഷന്‍ റദ്ദാകും. കൂടാതെ, പതിനഞ്ച് വര്‍ഷത്തേക്ക് ഉപയോഗിച്ചതിന് ശേഷം സര്‍ക്കാര്‍ വകുപ്പുകളും അവരുടെ വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും.

Related Articles

Back to top button