InternationalLatest

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി

“Manju”

ഒട്ടാവ: 12 മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ കാനഡയുടെ അനുമതി. ഫൈസര്‍-ബയോടെക് വാക്സിന്‍ നല്‍കാനാണ് അനുമതി. ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ.

ഫൈസര്‍ വാക്സിനിന്റെ കുട്ടികളിലെ പരീക്ഷണം വിലയിരുത്തിയാണ് അനുമതി നല്‍കിയത്. അമേരിക്കയിലും 12 മുതല്‍ 15 വയസ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഫൈസര്‍ അനുമതി തേടിയിട്ടുണ്ട്.
കാനഡ നേരത്തെ തന്നെ 16 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ ഉപയോ​ഗത്തിന് അടിയന്തര അം​ഗീകാരം നല്‍കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞിരുന്നു.

Related Articles

Back to top button