IndiaLatest

കര്‍ഷക നിയമം ; പ്രധാനമന്ത്രിയെ ന്യായീകരിച്ച്‌ സ്‍മൃതി ഇറാനി

“Manju”

രാഷ്ട്രീയത്തില്‍ അഭിനയം വേണ്ട, ജനങ്ങളെ വോട്ടുബാങ്കുകളായി കണ്ടിട്ടില്ല': സ്മൃതി ഇറാനി

ശ്രീജ.എസ്

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് കര്‍ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്‍തതെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. നിയമം ഉണ്ടാക്കിയത് കര്‍ഷകനല്ലെന്ന് വിമര്‍ശിക്കുന്നവര്‍ കര്‍ഷകരാണോ എന്നും സ്‍മൃതി ഇറാനി ചോദിച്ചു. കാര്‍ഷികനിയമങ്ങളെ ശക്തമായി ന്യായീകരിച്ച്‌ വീണ്ടും പ്രധാനമന്ത്രി തന്നെ രംഗത്തെത്തി.

തലകുനിച്ച്‌, കൈകൂപ്പി കര്‍ഷകരുടെ ഏതു വിഷയവും കേള്‍ക്കാന്‍ തയ്യാറെന്ന് പറഞ്ഞ മോദി ചര്‍ച്ചയ്ക്കുള്ള ക്ഷണം ആവര്‍ത്തിച്ചു. താങ്ങുവിലയിലും കടാശ്വാസത്തിലും കര്‍ഷകരെ പറഞ്ഞു പറ്റിച്ച പ്രതിപക്ഷം ആസൂത്രിത കള്ളപ്രചാരണം നടത്തുന്നു. താങ്ങുവിലയും പൊതുചന്തയും ഒരു കാരണവശാലും ഇല്ലാതാകില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

നിയമങ്ങളെ പ്രധാനമന്ത്രി ന്യായീകരിച്ചത് നിരാശാജനകം എന്ന് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചു. സമരം ഒത്തുതീര്‍പ്പാക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശത്തില്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പടെയുള്ള അഭിഭാഷകരുമായി സംഘടനകളുടെ ആശയവിനിമയം തുടരുകയാണ്.

Related Articles

Back to top button