InternationalLatest

ഫെഡറര്‍ യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി

“Manju”

ബേസര്‍: ടെന്നീസ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ വേണ്ടതിനാലാണ് സ്വിസ് താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നത്. സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണ് യുഎസ് ഓപ്പണ്‍. അടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

പരിക്കിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്ബിക്സില്‍ നിന്ന് താരം പിന്മാറിയിരുന്നു. വിംബിള്‍ഡണിന് ഇടയിലാണ് പരിക്കേറ്റതെന്നും ഫെഡറര്‍ വ്യക്തമാക്കി. ‘കഴിഞ്ഞ വിംബിള്‍ഡണിനിടെയാണ് പരിക്കേല്‍ക്കുന്നത്. എന്റെ ഡോക്ടര്‍മാര്‍ പറയുന്നത് വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാവണമെന്നാണ്.

മാസങ്ങളോളം കോര്‍ട്ടില്‍ നിന്ന് പുറത്തായിരിക്കും. ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ഫിറ്റ്നസ് നേടിയ ശേഷം മാത്രമേ മത്സരരംഗത്തേക്ക് തിരിച്ചെത്താന്‍ കഴിയു. അതിന് മുമ്പ് കഴിയുമെന്ന് എനിക്കുറപ്പില്ല’ താരം ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞു. ഈ സീസണില്‍ ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും മാത്രമാണ് ഫെഡറര്‍ കളിച്ചത്.

Related Articles

Back to top button