InternationalLatest

അതിര്‍ത്തിയില്‍ യുദ്ധവിമാനം പറത്തി ചൈന

“Manju”

ന്യൂഡല്‍ഹി: വ്യോമാതിര്‍ത്തി ലംഘിച്ച്‌ കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈനീസ് യുദ്ധവിമാനം പറന്നിരുന്നതായി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ മാസത്തില്‍ അവസാനവാരമാണ് സംഭവം. പുലര്‍ച്ചെ നാലുമണിയോടെയാണ് കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് ചൈനീസ് യുദ്ധവിമാനം പ്രത്യക്ഷപ്പെട്ടത്. മേഖലയില്‍ ചൈനീസ് വ്യോമസേന വന്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. അതിര്‍ത്തി പ്രദേശത്ത് വ്യോമസേന സ്ഥാപിച്ചിട്ടുള്ള റഡാറാണ് ചൈനീസ് വിമാനം കണ്ടെത്തിയത്.ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button