KeralaLatest

അധിക വാക്സീന്‍ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ല; കേന്ദ്രം കോടതിയില്‍

“Manju”

കൊച്ചി: രണ്ടിലേറെ ഡോസ് കൊവിഡ് വാക്‌സീന്‍ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അധിക കോവിഡ് പ്രതിരോധ വാക്സീന്‍ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നേരെത്തെ ഗിരീഷ് രണ്ട് ഡോസ് കൊവാക്‌സിന്‍ സ്വീകരിച്ചിരുന്നു.

കൊവാക്‌സിന്‍ സൗദി അംഗീകരിക്കാത്തതിനാലാണ് ഹര്‍ജിക്കാരന്‍ മൂന്നാം ഡോസിന് അനുമതി തേടിയിരിക്കുന്നത്. രണ്ട് ഡോസ് എടുത്തവര്‍ക്ക് മൂന്നാം ഡോസ് എടുക്കാനാകില്ലെന്നും അതിനുള്ള മാര്‍ഗനിര്‍ദേശമില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

Related Articles

Back to top button