IndiaKeralaLatest

സൗജന്യ മാര്‍ക്കറ്റുമായി മഹല്ല് കമ്മിറ്റി

“Manju”

മലപ്പുറം: ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി ലഭിക്കും. ഓരോ ദിവസവും വന്ന് നിങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എടുക്കാംഒരു നാടിന്റെ വിശപ്പു മാറ്റാനായി സൗജന്യ മാര്‍ക്കറ്റുമായി മഹല്ല് കമ്മിറ്റി. മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂര്‍ മഹല്ല് കമ്മിറ്റിയാണ് കലവറ എന്ന സൗജന്യ സൂപ്പര്‍മാര്‍ക്കര്റിന് തുടക്കമിട്ടത്.

21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരുദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തില്‍ ലഭിക്കുക. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ മസ്ജിദിനോടുചേര്‍ന്ന കലവറയിലെത്തി നിങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എടുക്കാനാവും.

മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും കലവറയുടെ ഗുണഭോക്താക്കളാണ്. നൂറ്റിമുപ്പത് മുസ്‌ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ല് പരിസരത്തുള്ളത്.

കലവറയിലേക്കാവശ്യമായ സാധനങ്ങള്‍ സംഭാവനയായി നല്‍കാനും കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. സാമ്ബത്തികശേഷിയുള്ളവര്‍ക്കും സാധനങ്ങള്‍ എടുക്കാം. ഇതിന് ആനുപാതികമായി സംഭാവന നല്‍കിയാല്‍ മതി. പ്രദര്‍ശിപ്പിച്ച ഫോണ്‍നമ്ബറില്‍ ബന്ധപ്പെട്ട് സംഭാവന നല്‍കാം.

കലവറയ്ക്ക് സുരക്ഷാസംവിധാനങ്ങളോ ജീവനക്കാരോ ഇല്ല. പൂര്‍ണ സ്വാതന്ത്ര്യത്തോടെ പരസ്‌പര വിശ്വാസവും സഹകരണവും സൗഹൃദവും നിലനിര്‍ത്തി പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് കലവറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹല്ല് കമ്മിറ്റി അം​ഗങ്ങള്‍ പറഞ്ഞു.

Related Articles

Back to top button