KeralaLatest

ഇന്ന് തിരുവോണം

“Manju”

എല്ലാ മാന്യവായനക്കാർക്കും ശാന്തിഗിരി ന്യൂസിന്റെ തിരുവോണാശംസകൾ

ഇന്ന് തിരുവോണം.   മലയാളികളുടെ മഹോത്സവം.  കേരളം വാണ നീതിമാനായ മഹാബലി തമ്പുരാൻ തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. പ്രാദേശികമായി കേരളത്തിന്റെ ഓരോ സ്ഥലത്തും ഓണത്തിന് വകഭേദങ്ങള്‍ ഏറെയുണ്ടെങ്കിലും എല്ലാ വീടുകളിലും ഓണത്തപ്പനെ അലങ്കരിച്ചു് പ്രതിഷ്ഠിച്ച്, വീടൊരുക്കി, കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്. തിരുവോണത്തിന് പത്തു ദിവസം മുന്നെ   അത്തം നാളില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വീടിനു മുന്നില്‍ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. തിരുവോണം നാള്‍ വരെ ഒമ്പതു ദിവസവും മുറ്റത്ത് പൂക്കളം ഇടും. ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം. സദ്യക്ക് പായസവും, പ്രഥമനും ഒരുക്കുന്നതും പതിവാണ്. പാരമ്പര്യമായ ഓണക്കളികള്‍ക്കു പുറമെ സംസ്ഥാന ആഘോഷമായ ഓണം ആഘോഷിക്കാന്‍ സര്‍ക്കാരും സംഘടനകളും ഒട്ടേറെ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷവും ഈവർഷവും കൊറോണ മഹാമാരിയുടെ നടുവിലാണ് ഓണം എത്തിയിരിക്കുന്നത്, അതിനാൽ പരമാവധി വീടുകളിൽ തന്നെ സുരക്ഷിതരായിരുന്ന് ഓണം ആഘോഷിക്കുവാൻ പ്രത്യേക നിർദ്ദേശവുമുണ്ട്.  ഓണത്തിന് ഇത്തവണം കടകളും കമ്പോളങ്ങളും രണ്ടുമൂന്നുനാൾ നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചു.

കൊറോണയുടെ പിടിയിൽ നിന്നും വിമുക്തമായി വരും വർഷം കൂടുതൽ നന്നായി ഓണം ആഘോഷിക്കുവാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.  എല്ലാ വർക്കും ശാന്തിഗിരി ന്യൂസിന്റെ ഓണാശംസകൾ.

 

Related Articles

Back to top button