IndiaLatest

രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി

“Manju”

ന്യൂഡെല്‍ഹി: രാജ്യത്തെ വിദേശ നയതന്ത്രജ്ഞര്‍ മാറിയെന്നും ഉദ്യോഗസ്ഥര്‍ അഹങ്കാരികളാണെന്നും യൂറോപിലെ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി രാഹുല്‍ ഗാന്ധി ലന്‍ഡനിലെ ഒരു പരിപാടിയില്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ ആക്രമണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയേയും മുത്തശ്ശന്‍ നെഹ്‌റുവിനെതിരെയും വിമര്‍ശനമുണ്ടായി.

‘താങ്കളുടെ മുത്തശ്ശന്‍ പ്രധാനമന്ത്രിയായിരുന്ന സമയം മുതലുള്ള സ്വകാര്യ പേപറുകള്‍ സ്‌കാന്‍ ചെയ്തു. അതിനിടെ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാകാന്‍ പോകുന്ന രാജീവ് ഗാന്ധിക്ക് ഏറ്റവും ‘മികച്ചത്’ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി ആണെന്ന് ട്രിനിറ്റി കോളജ് ശുപാര്‍ശ ചെയ്തതായി ഞാന്‍ കണ്ടെത്തി’, കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അറുപതുകളില്‍ ഗവണ്‍മെന്റ് ഓഫ് ഇന്‍ഡ്യയ്‌ക്കൊപ്പമുണ്ടായിരുന്ന തന്റെ മുത്തച്ഛന്‍ രാജീവ് ഗാന്ധിക്ക് വേണ്ടി കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജ് ശുപാര്‍ശ ചെയ്തിരുന്നു എന്നാണ് ആര്യന്‍ ഡി റൊസാരിയോ എന്നയാള്‍ രേഖകളില്‍ അവകാശപ്പെട്ടത്.

ത്രിലോകി നാഥ് കൗള്‍ എഴുതിയ ഒരു കത്തും നിയമമന്ത്രി പങ്കുവെച്ചു. ഇരുപതാം നൂറ്റാണ്ടിലെ മുന്‍നിര ഇന്‍ഡ്യന്‍ നയതന്ത്രജ്ഞരില്‍ ഒരാളായ ടിഎന്‍ കൗള്‍ ജവഹര്‍ലാല്‍ നെഹ്റുവുമായും ഗാന്ധി കുടുംബവുമായും വളരെ അടുപ്പത്തിലായിരുന്നു. 1967 മുതല്‍ 1972 വരെ അദ്ദേഹം വിദേശകാര്യ സെക്രടറിയായി സേവനമനുഷ്ഠിച്ചു. ‘ രാജീവിന് കേംബ്രിഡ്ജില്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ കോളജും കോഴ്‌സും ഏതാണ് എന്നതിനെക്കുറിച്ച്‌ ഡോ. റൊസാരിയോ ദയവായി വിശദമായി ഉപദേശിക്കണം,’എന്ന് കൗള്‍ എഴുതി.

Related Articles

Back to top button