Latest

കൊവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍

“Manju”

ദുബായ്: കൊവിഡ് വ്യാപനത്തില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ദുബായ്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ദുബായില്‍ നടക്കുന്ന സുപ്രധാന ടൂറിസം മേളയായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് വേദിയിലായിരുന്നു ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. റസ്റ്റൊറന്റുകള്‍, കഫെകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഭക്ഷണം വിളമ്പാനും തത്സമയ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും അനുമതി നല്‍കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തുടക്കത്തില്‍ ഒരു മാസത്തേക്കാണ് അനുമതിയെങ്കിലും ഇളവുകള്‍ അതിനു ശേഷവും തുടരും.ഹോട്ടലുകളില്‍ ശേഷിക്കനുസരിച്ച്‌ ആളുകളെ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്. റസ്റ്റൊറന്റുകളില്‍ ഒരു ടേബിളില്‍ 10 പേര്‍ക്കും കോഫി ഷോപ്പുകളില്‍ ഒരു ടേബിളില്‍ ആറ് പേര്‍ക്കും ഇരിക്കാം. ബാറുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍  വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.

Related Articles

Back to top button