IndiaLatest

മോട്ടർ വാഹന നിയമത്തിൽ ഭേദഗതിക്ക് കേന്ദ്രം

“Manju”

ന്യൂഡൽഹി• വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരുത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാം. നോമിനി, ഉടമാവകാശം, രേഖകളുടെ അടിസ്ഥാനത്തിൽ നോമിനിയെ നിർദേശിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട, മോട്ടർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളിലാണു ഭേദഗതി വരുത്തുന്നത്.

ഉടമ മരിച്ചാൽ മരണ സർട്ടിഫിക്കറ്റ് വകുപ്പിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ പുതിയ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇതുസംബന്ധിച്ച നിർദേശങ്ങൾ പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം [email protected] എന്ന വിലാസത്തിൽ ഇ–മെയിൽ ചെയ്യാം.

Related Articles

Back to top button