InternationalLatest

അമേരിക്കയെ കുഴയ്ക്കുന്ന ഹവാന സിന്‍ഡ്രോം

“Manju”

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ നയതന്ത്രജ്ഞരെ മാത്രം ബാധിക്കുന്ന ഹവാന സിന്‍ഡ്രോമിന് പിന്നിലെ കാരണങ്ങളറിയാന്‍ ഗവേഷക സംഘങ്ങളുടെ പഠന നിരീക്ഷണങ്ങള്‍ തുടരുകയാണ്. പക്ഷേ, ഇതുവരെ രോഗത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം മാത്രം പിടികിട്ടിയിട്ടില്ല. അടുത്തിടെ ഈ രോഗത്തിന്റെ ഭീഷണിയെത്തു‌ടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം യാത്ര വൈകിയതോടെയാണ് ഹവാന സിന്‍ഡ്രോം വീണ്ടും ചര്‍ച്ചയായത്. ഈ അജ്ഞാത രോഗത്തിന് പിന്നില്‍ ചൈനയാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. നിഗൂഡമായ ഒരു മൈക്രോവേവ് അല്ലെങ്കില്‍ സോണിക്ക് ആയുധം ഉപയോഗിച്ച്‌ ചൈനയാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ സംശയം. മൈക്കോ വേവ് ആയുധങ്ങള്‍ കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന നേരത്തേ പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്താണ് ഹവാന സിന്‍ഡ്രോം : 2016 മുതലാണ് ഹവാന സിന്‍ഡ്രോമിനെ കുറിച്ച്‌ ലോകം കേട്ടുതുടങ്ങിയത്. അതിമുമ്ബ് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. വിചിത്രമായതും പല തരത്തിലുള്ളതുമായ ശബ്ദങ്ങള്‍ കേള്‍ക്കുക, ഛര്‍ദി, അതി ശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്‌നങ്ങള്‍, കേള്‍വിക്കുറവ്, ഓര്‍മപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പം അപരിചിതമായ ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടും. രോഗം തീവ്രമാകുന്നതോടെ ചിലര്‍ മരണത്തിന് കീഴടങ്ങും. മറ്റുചിലര്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലെത്തും. മിടുക്കന്‍മാരായ ഉദ്യോഗസ്ഥരെയാണ് കൂടുതല്‍ ഇത് ബാധിക്കുന്നത്.
കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും എംബസിയിലെ ചില ഉദ്യോഗസ്ഥര്‍ക്കുമാണ് ആദ്യമായി ഇത്തരം ലക്ഷണങ്ങള്‍ ദൃശ്യമായത്. ഇതിനെത്തുടര്‍ന്നാണ് ഇതിന് ഹവാന സിന്‍ഡ്രോം എന്ന് പേരുവന്നത്. ക്യൂബയില്‍ തുടങ്ങിയ ഹവാന സിന്‍ഡ്രോം ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റുരാജ്യങ്ങളിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെയും ബാധിക്കുകയായിരുന്നു.
റഷ്യയെ സംശയിച്ചു.: റഷ്യക്കെതിരെയുള്ള നീക്കങ്ങള്‍ക്കായി അതീവ രഹസ്യമായി വിദേശരാജ്യങ്ങളില്‍ എത്തുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് രോഗംബാധിച്ചതോടെയാണ് അമേരിക്ക റഷ്യയെ സംശയിച്ചുതുടങ്ങിയത്. അമേരിക്കന്‍ ഉദ്യോസ്ഥര്‍ക്കെതിരേ ക്യൂബയും റഷ്യയും ചേര്‍ന്ന് അജ്ഞാത ആക്രമണം നടത്തിയെന്നാണ് 2017ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപിച്ചത്.പക്ഷേ, ഇതിന് ശക്തമായ തെളിവുകള്‍ എത്രശ്രമിച്ചിട്ടും അമേരിക്കയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ചൈനയെ സംശയിക്കാന്‍ തുടങ്ങിയത്.

2020ല്‍ പുറത്തുവന്ന നാഷണല്‍ അക്കാഡമീസ് ഒഫ് സയന്‍സസ് പഠനങ്ങള്‍ പ്രകാരം സൂക്ഷ്മതരംഗങ്ങളുടെ പ്രയോഗമാണ് ഹവാന സിന്‍ഡ്രോമിന്റെ വിശ്വസനീയമായ കാരണം എന്ന് വ്യക്തമായിരുന്നു. പലര്‍ക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടായത് ചില പ്രത്യേക സ്ഥലത്തുവച്ചോ മുറികളില്‍ വച്ചോ ആണ്. ആദ്യം ശക്തമായ വേദനയും മുഴക്കമുളള ശബ്ദം കേട്ടതായി തോന്നുകയും ചെയ്യും. തു
ടര്‍ന്നാണ് മറ്റ് അവസ്ഥകള്‍ ആരംഭിക്കുന്നത്. ഇതോടെയാണ് വൈദ്യുതകാന്തിക തരംഗങ്ങള്‍ പ്രത്യേക ആവൃത്തിയില്‍ ഉപയോഗിക്കുന്നതാവാം രോഗത്തിന് കാരണമെന്ന് ഏറക്കുറെ വ്യക്തമായത്.

ലോകം കൈപ്പിടിയിലൊതുക്കാന്‍ എന്ത് തരംതാണ പ്രവൃത്തിയും ചെയ്യുന്ന ചൈനയാണ് ഹവാന സിന്‍ഡ്രോമിന് പിന്നിലുള്ളതെന്നാണ് അമേരിക്ക ഇപ്പോള്‍ ഉറച്ചുവിശ്വസിക്കുന്നത്. ഉദ്യോഗസ്ഥരെ ലക്ഷ്യമിടാമെങ്കില്‍ എന്തുകൊണ്ട് ഭരണാധികാരികളെ ലക്ഷ്യമിട്ടുകൂടാ എന്ന ഭീതിയും അമേരിക്കയ്ക്കുണ്ട്. മറ്റുരാജ്യങ്ങളുടെ നേര്‍ക്കും ചൈന ഇത് പ്രയോഗിച്ചേക്കാം എന്നും ലോകം ഭയക്കുന്നുണ്ട്.

Related Articles

Back to top button