IndiaLatest

ഇംഗ്ലീഷ് നായകന്‍ ജോ റൂട് റെക്കോര്‍ഡിനരികെ

“Manju”

സെഞ്ചുറിക്കുതിപ്പ്; പോണ്ടിംഗിന്‍റെ റെക്കോര്‍ഡിനരികെ റൂട്ട് | Joe Root near  Ricky Ponting record for centuries

ലീഡ്‌സ്: ഇന്‍ഡ്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല ഫോമിലാണ് ഇംഗ്ലീഷ് നായകന്‍ ജോ റൂട്. ഇന്‍ഡ്യയുമായുള്ള തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ് മത്സരത്തിലും താരം സെ‌ഞ്ചുറി നേടി. ഈ വര്‍ഷം റൂട് തന്റെ ആറാം ടെസ്റ്റ് ശതകമാണ് പൂര്‍ത്തിയാക്കിയത്. ഇതോടെ റൂട് ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡിന് അടുത്തെത്തി.
2006ല്‍ ഏഴ് സെഞ്ചുറി നേടിയ പോണ്ടിംഗിന്‍റെ പേരിലാണ് ക്യാപ്റ്റന്മാരിലെ ഈ റെക്കോര്‍ഡ്. നായകനായുള്ള 55 ടെസ്റ്റില്‍ ജോ റൂടിന്റെ പന്ത്രണ്ടാം സെഞ്ചുറിയാണ് ഇന്‍ഡ്യയ്ക്കെതിരെ ലീഡ്‌സില്‍ പിറന്നത്. 165 പന്ത് നേരിട്ട് താരം 121 റണ്‍സെടുത്തു. ടെസ്റ്റ് കരിയറിലെ 23-ാം സെഞ്ചുറിയാണ് റൂട് നേടിയത്. 33 സെഞ്ചുറി നേടിയ അലിസ്റ്റര്‍ കുകിന്‍റെ പേരിലാണ് ഇന്‍ഗ്ലന്‍ഡിന്റെ റെക്കോര്‍ഡ്.
ഇന്‍ഡ്യ-ഇന്‍ഗ്ലന്‍ഡ് പരമ്ബരകളുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്സ്‌മാനെന്ന റെകോര്‍ഡും റൂട് സ്വന്തം പേരിലാക്കി. ഇന്‍ഡ്യക്കെതിരായ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ലീഡ്സില്‍ താരം നേടിയത്. ഏഴ് വീതം സെഞ്ചുറി നേടി സചിന്‍ തെന്‍ഡുല്‍കറെയും രാഹുല്‍ ദ്രാവിഡിനെയും അലിസ്റ്റര്‍ കുകിനെയുമാണ് റൂട് പിന്നിലാക്കിയത്.  ആദ്യ ടെസ്റ്റില്‍ 64, 109, രണ്ടാം ടെസ്റ്റില്‍ 180, 33, ലീഡ്‌സില്‍ 121 എന്നിങ്ങനെയാണ് റൂടിന്റെ സ്‌കോര്‍.

Related Articles

Back to top button